ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് എ കെ ബാലൻ

Kerala

പലസ്തീന്‍ ഐക്യദാര്‍ഢ്യ വിവാദത്തിൽ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍. ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടുമെന്നും, ലീഗിന്റെ മനസ് എവിടെയാണെന്നും ശരീരം എവിടെയാണെന്നും കേരളം കണ്ടുവെന്നും അദ്ദേഹം പ്രതികരിച്ചു.

‘ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കും. കോൺഗ്രസിനൊപ്പം യു ഡി എഫ് ഘടകകക്ഷികൾ ഇല്ല. ഷൗക്കത്ത് മതനിരപേക്ഷത ഉയർത്തുന്ന നേതാവാണ്. കോൺഗ്രസ് നിലപാട് ബി.ജെ.പിക്കൊപ്പമാണ്. സുധാകരൻ ലീഗിനോട് മാപ്പു പറയുകയാണ് വേണ്ടത്. സി പി ഐ എം ഐക്യദാർഡ്യ പരിപാടിയിൽ സാങ്കേതികമായി ഇല്ലെന്ന നിലപാട് മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അദ്ദേഹത്തെ പൂർണമായും പിന്തുണക്കുന്നു. ഗവർണറുടെ പ്രസ്താവനയ്ക്കുള്ള ലീഗ് മറുപടി പോലും യു ഡി എഫ് നിലപാടല്ല. സുധാകരൻ മറുപടി പറയട്ടെ. ഷൗക്കത്തിന്റെ കാര്യത്തിൽ സി പി ഐ എം ആണോ കോൺഗ്രസിൽ പ്രശ്നമുണ്ടാക്കിയത്?’, എ കെ ബാലൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *