കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹ ഭാഗം കണ്ടെത്തി

Breaking Kerala

കോഴിക്കോട്: കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹ ഭാഗം കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലിന്റെ അടുത്തായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാ​ഗം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഊരള്ളൂർ ടൗണിൽ നിന്ന് അൽപം മാറിയാണ് ശരീരഭാഗം കണ്ടെത്തിയത്.

യുവാവിന്റേതെന്ന് സംശയിക്കുന്ന കാൽ വയലിനോട് ചേർന്നുള്ള ഭാഗത്ത് നിന്നും കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലുള്ള കാലിന്റെ ഭാ​ഗം നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *