ആൻഡ്രോത്ത്’; യുദ്ധക്കപ്പൽ ഇന്ന് കമ്മീഷൻ ചെയ്യും

“വി​ശാ​ഖ​പ​ട്ട​ണം: ഇ​ന്ത്യ​ൻ നാ​വി​ക​സേ​നയുടെ രണ്ടാമത്തെ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ “ആൻഡ്രോത്ത്’ ഇന്ന് കമ്മീഷൻ ചെയ്യും. വിശാഖപട്ടണം നേ​വ​ൽ ഡോ​ക്ക്‌​യാ​ർ​ഡി​ൽ വച്ചാണ് ആന്‍റി സ​ബ്മ​റൈ​ൻ വാ​ർ​ഫെ​യ​ർ ഷാ​ലോ വാ​ട്ട​ർ ക്രാ​ഫ്റ്റ് (ASW-SWC) “ആ​ൻ​ഡ്രോ​ത്ത്’ ക​മ്മീ​ഷ​ൻ ചെ​യ്യുന്നത്. ച​ട​ങ്ങി​ൽ ഈ​സ്റ്റേ​ൺ നേ​വ​ൽ ക​മാ​ൻ​ഡ് (ഇ​എ​ൻ​സി) ഫ്ലാ​ഗ് ഓ​ഫീ​സ​ർ ക​മാ​ൻ​ഡിം​ഗ് ​ഇ​ൻ ​ചീ​ഫ് വൈ​സ് അ​ഡ്മി​റ​ൽ രാ​ജേ​ഷ് പെ​ൻ​ഡാ​ർ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. “ആൻഡ്രോത്ത്’ സേനയ്ക്കു കരുത്താകുമെന്ന് ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​നയിൽ ഈ​സ്റ്റേ​ൺ നേ​വ​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. കൊ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള ഗാ​ർ​ഡ​ൻ റീ​ച്ച് ഷി​പ്പ് ബി​ൽ​ഡേ​ഴ്‌​സ് ആ​ൻ​ഡ് എ​ൻജി​നീ​യേ​ഴ്‌​സ് (ജി​ആ​ർ​എ​സ്ഇ) നി​ർമി​ച്ച ആത്യാധുനികശേഷിയുള്ള യുദ്ധക്കപ്പലിന്‍റെ 80 ശ​ത​മാ​ന​വും ത​ദ്ദേ​ശീ​യമായി നിർമിച്ചവയാണ്. നാ​വി​ക​സേ​ന​യു​ടെ എ​എ​സ്​ഡ​ബ്ല്യു ക​ഴി​വു​ക​ളെ “ആൻഡ്രോത്ത്’ശ​ക്തി​പ്പെ​ടു​ത്തും.

Leave a Reply

Your email address will not be published. Required fields are marked *