മലപ്പുറം: യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പൊലീസാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമെതിരെയാണ് കേസ്.ഫ്ലാറ്റിൽ നിന്നും ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ ചിലർ പരാതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പോലീസ് നടപടി.