പേടിക്കേണ്ട, ബാങ്കിൽ പണമുണ്ട്, ക്യാമ്പയിനൊരുങ്ങി സഹകരണവകുപ്പ്

Breaking Kerala

തിരുവനന്തപുരം :സഹകരണ ബാങ്കുകൾക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും നിക്ഷേപകരുടെ പണത്തിനു ആശങ്ക വേണ്ടെന്നും ബോധ്യപ്പെടുത്താൻ ക്യാമ്പയിൻ നടത്തുന്നു. ജില്ലാതലം മുതൽ വാർഡ് തലം വരെയാണ് ക്യാമ്പയിൻ. സഹകരണ മേഖലയിൽ സംശയത്തിന്റെ കരിനിഴൽ വീണിരിക്കുന്ന സാഹചര്യത്തിൽ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഓൺ ലൈനിൽ വിളിച്ചുചേർത്ത ബാങ്ക് പ്രസിഡന്റ്‌ മാരുടെയും ഡയറക്ടർ മാരുടെയും യോഗത്തിലാണ് കമ്പയിൻ തീരുമാനമായത്. യോഗത്തിൽ പങ്കെടുത്തവരുടെ സംശയങ്ങളെല്ലാം മന്ത്രി കേൾക്കുകയുണ്ടായി.

ബോധവൽക്കരണ ക്യാമ്പയിൻ സഹകരണവകുപ്പ് നേരിട്ട് ഏകോപിപ്പിക്കും. ജില്ലാതലത്തിൽ ഇത്തരം യോഗങ്ങൾക്ക് സഹകരണ വകുപ്പും താലൂക്ക് തലത്തിൽ സഹകരണ സർക്കിൾ യൂണിയനുകളും നേതൃത്വം വഹിക്കും. വാർഡ് തലത്തിൽ പ്രദേശത്തുള്ള സഹകരണ ബാങ്കുകളാണ് യോഗം സംഘടിപ്പിക്കേണ്ടത്.പത്ര മാധ്യമങ്ങളിൽ സഹകരണ ബാങ്കുകളെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് നിക്ഷേപകരുടെ ആശങ്ക തീർത്തു് സഹകരണ മേഖലയെ സംരക്ഷിക്കാൻ തീരുമാനം ഉണ്ടായിരിക്കുന്നത്.ഏതെങ്കിലും സംഘത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ അപ്പോൾ തന്നെ വകുപ്പിന്റെ അറിയിക്കണമെന്നും അന്വേഷണത്തിലും നടപടിയിലും വിട്ടു വീഴ്ചയുണ്ടാകില്ലെന്നും മന്ത്രി ഓർമിപ്പിച്ചു. ബാങ്ക് പൂട്ടിയാൽ മാത്രം നിക്ഷേപകന് ലഭിക്കുന്ന 5 ലക്ഷം രൂപയുടെ ഗ്യാരണ്ടീ സ്കീം ബാങ്ക് പ്രതിസന്ധിയിലായാൽ തന്നെ ലഭ്യമാകുന്ന വ്യവസ്ഥ ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *