ഒട്ടാവ: ഇന്ത്യയുമായി സ്ഥിതിഗതികള്‍ വഷളാക്കാന്‍ തന്റെ രാജ്യം ഉദ്ദേശിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡ ന്യൂഡല്‍ഹിയുമായി ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഇടപഴകുന്നത് തുടരും. ഒക്ടോബര്‍ 10നകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം.