പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാർത്ഥി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. അഴൂർ സ്വദേശി വിഗ്നേഷ് മനു(15) ആണ് മരിച്ചത്. കോന്നി ഉപജില്ല കായികമേളയിൽ പങ്കെടുത്ത് വീട്ടിലെത്തിയ ശേഷമായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കോഴഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രമാടം നേതാജി സ്കൂളിലെ വിദ്യാർത്ഥിയാണ് വിഗ്നേഷ് മനു.
ദേഹാസ്വാസ്ഥ്യം; ഉപജില്ലാ കായികമേളയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ വിദ്യാർത്ഥി മരിച്ചു
