കൊച്ചി: എറണാകുളം മലയാറ്റൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മലയാറ്റൂര്‍ കടപ്പാറ സ്വദേശി ടിന്റോ ആണ് മരിച്ചത്. കൊലപാതകം നടത്തിയ ടോമിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ടോമി മലയാറ്റൂര്‍ പാലത്തിന് സമീപം ബജിക്കട നടത്തുകയാണ്. ഇവിടേക്ക് വൈകിട്ട് എത്തിയ ടിന്റോ കടയിൽ ആക്രമണം നടത്തി. ഇതിനിടെ ടോമി കത്തിയെടുത്ത് കുത്തുകയായിരുന്നു.
മലയാറ്റൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധു അറസ്റ്റിൽ
