വൈക്കം:കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി നടത്തിയ കർഷക മാർച്ചിൻ്റെ സമാപന സമ്മേളനം സത്യാഗ്രഹ സ്മാരകമന്ദിരത്തിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു സമീപംകെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവും മുൻമന്ത്രിയുമായ കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. പാടത്തും പറമ്പിലും പണിയെടുക്കുന്ന ബഹുഭൂരിപക്ഷം കർഷകരെയും കടത്തിലാക്കിയ ഇടത് സർക്കാരിന് ജനങ്ങൾ വരാൻ പോകുന്ന തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ വാങ്ങിയ നെല്ലിൻ്റെ വിലപൊതുമേഖലാ ബാങ്കുകൾ വഴി കർഷകർക്കു ലോണായി നൽകിയത് തിരിച്ചടയ്ക്കാത്തതുകൊണ്ട്വായ്പ ത്തുകയുടെപലിശ നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.കര്‍ഷകര്‍ നേരിടുന്ന വിവിധ ആവശൃങ്ങള്‍ക്ക് പരിഹാരം ആവശൃപ്പെട്ട് നിയോജകമണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെ കർഷകർ നയിക്കുന്ന ജാഥയ്ക്ക് കര്‍ഷക കോണ്‍ഗ്രസ്സ് വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് ടി. എ. മനോജ് നേതൃത്വം നൽകി. കർഷക മാർച്ച് ഉല്ലലയിൽ സംസ്ഥാന പ്രസിഡന്റ് മാജുഷ് മാതൃൂസ് ഉദ്ഘാടനം ചെയ്തു. ഉല്ലലയില്‍ നിന്ന് പുറപ്പെട്ട ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നൽകി.തുടർന്ന് ജെട്ടി മൈതാനിയിൽ നടന്ന സമാപന സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡൻ്റ് ടി.എമനോജ് അധ്യക്ഷം വഹിച്ചു. ആശംസകൾ അർപ്പിച്ച് കെ.പി. സി. സി. മെമ്പർ മോഹൻ ഡി ബാബു, സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ്, ജില്ലാ പ്രസിഡൻ്റ് തോമസ് കുട്ടി മണക്കുന്നേൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ പി.ഡി. ഉണ്ണി, എംകെ ഷിബു, ജില്ലാ കോൺഗ്രസ്ഭാരവാഹികളായ അബ്ദുൾ സലാം റാവുത്തർ, അഡ്വ. എ സനീഷ് കുമാർ, പി.വി. പ്രസാദ്, ജയ് ജോൺ പേരയിൽ, പ്രീത രാജേഷ്, ഷോളി ബിജു, ഷൈൻ പ്രകാശ്, ടി. വി മോഹനൻ നായർ, ജൽസി സോണി, കുമാരി കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
കർഷകരെ കടത്തിലാക്കിയ ഇടത് സർക്കാരിന് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകും
