ബിസി പതിനൊന്നാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനുമിടയിലാണ് ബേക്കറി പ്രവര്‍ത്തിച്ചിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ബിസി നാലാം സഹസ്രാബ്ദത്തില്‍ മെറ്റ്സാമോറില് സ്ഥാപിക്കപ്പെട്ട സെറ്റില്‍മെന്റിന്റെ ഭാഗമായിരുന്നു നിര്‍മിതിയെന്നും ഗവേഷകര്‍.പടിഞ്ഞാറന്‍ അര്‍മേനിയന്‍ പട്ടണമായ മെറ്റ്സമോറില് 3,000 വര്‍ഷം പഴക്കമുള്ള ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി പുരാവസ്തു ഗവേഷകര്‍. കണ്ടെത്തലിനുശേഷം രണ്ടു നിഗൂഢതകളാണ് ഗവേഷകര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്. എന്തിനായിരിക്കാം കെട്ടിടം പ്രവര്‍ത്തിച്ചിട്ടുണ്ടാകുക? രണ്ടാമതായി, അവിടെനിന്നു കണ്ടെത്തിയ പൊടി എന്തായിരിക്കാം? ആദ്യം, വെറും ചാരമാണെന്നാണ് ഗവേഷകര്‍ കരുതിയത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയും തടികൊണ്ടുള്ള വസ്തുക്കളും കത്തിയുണ്ടായ ചാരം. അഞ്ചു ചാക്കോളം പൊടിയുണ്ടായിരുന്നു. പിന്നീടാണ് മനസിലായത് ഇതു ചാരമല്ല, ഗോതമ്പുപൊടിയാണെന്ന്. ആര്ക്കിയോബൊട്ടണിസ്റ്റ് ആണ് ഗോതമ്പുപൊടിയാണെന്നു സ്ഥിരീകരിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് ബേക്കറിയാണെന്ന സ്ഥിരീകരണമുണ്ടാകുന്നത്. വലിയ അളവിലുള്ള ഗോതമ്പുപൊടിയാണു ലഭിച്ചത്. വന്‍തോതിലുള്ള ഉദ്പാദനം നടന്നിരുന്ന ബേക്കറിയായിരുന്നു ഇതെന്നു ഗവേഷകര്‍ സൂചിപ്പിക്കുന്നു. കെട്ടിടത്തില്‍ ചൂളകള്‍ ചേര്‍ത്തിരിക്കാമെന്നും അവര്‍ കണ്ടെത്തി. ബേക്കറിയായി മാറുന്നതിന് മുമ്പ്, ചടങ്ങുകള്‍ക്കോ, മീറ്റിംഗുകള്‍ക്കോ ഉപയോഗിച്ചിരിക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഈ കെട്ടിടം തെക്കന്‍ കോക്കസസില്നിന്നും കിഴക്കന്‍ അനറ്റോലിയയില്‍ നിന്നുമുള്ള ഇത്തരത്തില്‍ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള ഘടനകളിലൊന്നാണെന്ന് സയന്‍സ് ഓഫ് പോളണ്ടിലെ സിമോണ്‍ സിഡ്സിബ്ലോവ്സ്കി അഭിപ്രായപ്പെടുന്നു.ബിസി പതിനൊന്നാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനുമിടയിലാണ് ബേക്കറി പ്രവര്‍ത്തിച്ചിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ബിസി നാലാം സഹസ്രാബ്ദത്തില്‍ മെറ്റ്സാമോറില് സ്ഥാപിക്കപ്പെട്ട സെറ്റില്‍മെന്റിന്റെ ഭാഗമായിരുന്നു നിര്‍മിതിയെന്നും ഗവേഷകര്‍.
ആ ബേക്കറിയുടെ പഴക്കം; 3000 വർഷം: അവിടെ ആളുകൾ ഒത്തുകൂടി, ആഘോഷിച്ചു
