ദോഹ: സംസ്കൃതി ഖത്തറിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വെള്ളിയാഴ്ച വക്റയിലെ ഡി.പി.എസ് എം.ഐ.എസ് ഓഡിറ്റോറിയത്തിൽ സാഹിത്യോത്സവം സംഘടിപ്പിക്കും.ഉച്ചക്ക് മൂന്നിന് ആരംഭിക്കുന്ന പരിപാടിയിൽ പ്രവാസി മലയാളികളുടെ സാഹിത്യ അഭിരുചിയെ ഉണർത്തുന്ന വിവിധ പരിപാടികൾ അരങ്ങേറും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, ഷീല ടോമി, പി.എൻ. ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്ന സാഹിത്യ സെമിനാറും തുടർന്ന് മാധ്യമ പ്രവർത്തകരായ എം.വി. നികേഷ് കുമാർ, ഷാനി പ്രഭാകരൻ, ശരത്ചന്ദ്രൻ എന്നിവർ പങ്കെടുക്കുന്ന മാധ്യമ സെമിനാറും നടക്കും. സാഹിത്യോത്സവത്തിന്റെ ഭാഗമായി രാവിലെ മുതൽ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികൾക്കായി കഥ, കവിത, ഉപന്യാസ രചന മത്സരങ്ങളും സംഘടിപ്പിക്കും.വിജയികൾക്ക് പൊതുസമ്മേളനത്തിൽവെച്ച് സമ്മാനങ്ങൾ നൽകും.
സംസ്കൃതി ഖത്തർ സാഹിത്യോത്സവം ഇന്ന്
