ചെന്നൈ: സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തിയ നിയമവിദ്യാർഥിനിക്കെതിരേ സദാചാരവാദികളുടെ ആക്രമണം. തമിഴ്നാട് കോയമ്പത്തൂരിലാണു സംഭവം. ജനനിക്കുനേരേയാണ് പൂ മാർക്കറ്റിലെ കച്ചവടക്കാരുടെ അധിക്ഷേപം ഉണ്ടായത്. പൊതു ഇടത്തിൽ മാന്യമായ വസ്ത്രം ധരിക്കണം എന്ന ആക്രോശവും പെൺകുട്ടിയോടു കയർക്കുന്നതും അപമാനിക്കുന്നതും ബഹളം വയ്ക്കുന്നതുമെല്ലാം അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ജനനിക്കൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ഇരുവരും ഫോട്ടോ എടുക്കുന്ന സമയത്താണ് ഒരുകൂട്ടം ആളുകൾ ഇവർക്കെതിരേ പാഞ്ഞടുത്തത്. മാന്യമല്ലാത്ത വസ്ത്രം ധരിച്ചതിന് മാര്ക്കറ്റില്നിന്നു പുറത്തുപോകാൻ കച്ചവടക്കാർ ആവശ്യപ്പെട്ടു. മാര്ക്കറ്റ് പൊതുസ്ഥലമാണെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും വ്യാപാരികളിലൊരാള് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ജനനി കോയമ്പത്തൂർ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. എന്നാൽ, പെൺകുട്ടി പൂ മാർക്കറ്റിൽ എത്തി റീല് ചിത്രീകരിക്കുകയായിരുന്നുവെന്നും ഇത് തങ്ങളുടെ ജോലിക്കു തടസം നിന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാപാരികളും പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Related Posts

ബി.എഡ്. കോളേജിലെ ചലച്ചിത്രകലാ പരിശീലനം സമാപിച്ചു
ചേർത്തല: പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണബി.എഡ്. കോളേജിൽ സംഘടിപ്പിച്ച ചലച്ചിത്ര കലാ പരിശീലന പരിപാടികൾ സമാപിച്ചു.കഥ, തിരക്കഥ, അഭിനയം, സംവിധാനം, ക്യാമറ തുടങ്ങി ചലച്ചിത്ര മേഖലയിലെ വിവിധ വിഭാഗങ്ങളിലായി…

സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി
മുന്നോട്ടുളള യാത്രയിൽ ഒരുമയും മതനിരപേക്ഷതയും കൂടുതൽ ശക്തിപ്പെടുത്തണം: മന്ത്രി ജെ. ചിഞ്ചുറാണികോട്ടയം: ഏറെ പ്രകീർത്തിക്കപ്പെട്ട കേരളത്തിന്റെ ഒരുമയും മതനിരപേക്ഷതയും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു…

വാഴാമുട്ടത്ത് അണ്ടർപാസ് നിർമ്മിക്കണം: വെള്ളാർ സാബു
തിരുവനന്തപുരം: വാഴാമുട്ടം സർവീസ് റോഡിൽ വാഹന ങ്ങളുടെ മരണപ്പാച്ചിൽ കാരണം സ്കൂൾ കുട്ടികൾക്കടക്കം കാൽനട യാത്രക്കാർക്കും ദുരിതം സൃഷ്ടിക്കുന്നു. വാഴാമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന സ്കൂൾ കുട്ടികൾ…