കോട്ടയം: കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. രാത്രിയായാൽ സ്റ്റാൻഡിലെത്തുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നതും പതിവാകുന്നു. പോക്കറ്റിടിയും വർധിച്ചിരിക്കുന്നു. സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തിയാൽ കോട്ടയം വെസ്റ്റ് പോലീസ് സറ്റേഷനിലെത്തി പരാതി സമർപ്പിക്കാനാണ് നിർദേശം.സ്റ്റാന്‍ഡിനുള്ളിലെ ഇരിപ്പിടങ്ങളില്‍ വിശ്രമിക്കുന്നവരുടെ ബാഗുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നതായി സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘവും സജീവമാണ്. കഴിഞ്ഞ ദിവസം ഇരിപ്പിടത്തില്‍ വിശ്രമിക്കുകയായിരുന്ന യാത്രക്കാരന്റെ ബാഗ് മോഷണം നടത്താന്‍ ശ്രമിച്ചയാളെ മറ്റൊരു യാത്രക്കാരന് കാണുകയും തുടര്‍ന്നു ബഹളമുണ്ടാക്കി മറ്റുള്ള യാത്രക്കാരെയും കെഎസ്ആര്‍ടിസി ജീവനക്കാരെയും അറിയിച്ചു പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങള്‍ക്കു മുമ്പുള്ള ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ വന്‍തിരക്കാണ് സ്റ്റാന്‍ഡില്‍ അനുഭവപ്പെടുന്നത്. ഈ സമയങ്ങളിലാണു പോക്കറ്റടി കൂടുതലായും നടക്കുന്നത്. സന്ധ്യാകഴിഞ്ഞാല് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ ഇരുചക്ര പാര്‍ക്കിംഗ് ഭാഗത്തും ശുചിമുറി ഭാഗങ്ങളിലും സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. സന്ധ്യാസമയങ്ങളില്‍ തിയേറ്റര്‍ റോഡിലും വലിയ തോതില്‍ സാമൂഹിക വിരുദ്ധരും ലഹരി മാഫിയ സംഘങ്ങളും അനാശാസ്യ പ്രവര്‍ത്തരും തമ്പടിക്കുന്നുണ്ട്. പലപ്പോഴും ഇവിടങ്ങളില്‍ മദ്യപാനികള്‍ തമ്മില്‍ തല്ലുന്നതും സംഘര്‍ഷമുണ്ടാക്കുന്നതും പതിവാണ്.
Related Posts
തിരുവനന്തപുരം : മലയാളം- ഔദ്യോഗിക ഭരണഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട സമാപന സമ്മേളനം സർക്കാർ ദന്തൽ കോളേജ് തിരുവനന്തപുരം പിയറി ഫൗച്ചാർഡ് ഹാളിൽ വച്ച് നടന്നു. പ്രശസ്ത എഴുത്തുകാരി,…
പുതുമുഖങ്ങൾക്കൊപ്പം മാമുക്കോയയും കലാഭവൻ ഹനീഫും ഒന്നിച്ച ഫീൽഗുഡ് ത്രില്ലർ; ‘ഒരു വയനാടൻ കഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി;ചിത്രം നവംബർ 14ന് തിയേറ്ററുകളിലേക്ക്
പുതുമുഖങ്ങളായ അമീർ ബഷീർ, സ്നേഹ ഉണ്ണികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കളത്തിൽ ഫിലിംസിൻ്റെ ബാനറിൽ നവാഗതനായ അമീർ ബഷീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു…
മമ്മൂട്ടിയുടെ പുതിയ ചിത്രം ‘കളങ്കാവൽ’ ട്രെയ്ലർ പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി…
