ബില്‍ നിയമാകുന്നതോടെ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടും.പുതിയ സെൻസസിനും മണ്ഡല പുനപര്‍ നിര്‍ണയത്തിനും ശേഷമാകും രാജ്യത്ത് ഇത് നടപ്പിലാക്കുക.
സെപ്റ്റംബര്‍ 19-ന് പുതിയ പാര്‍ലമെന്റിലെ ആദ്യ സമ്മേളനത്തിലായിരുന്നു ചരിത്രപരമായ ബില്‍ അവതരിപ്പിച്ചത്. ഇതോടെ 33 ശതമാനം സംവരണം സ്ത്രീകള്‍ക്ക് ലഭിക്കും. 454 എംപിമാരുടെ പിന്തുണയോടെയാണ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. രണ്ട് പേര്‍ ബില്ലിനെ എതിര്‍ത്തു. എതിരില്ലാതെ 215 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ ബില്ലിന് അംഗീകാരം ലഭിച്ചത്.