തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സംഭാവനാ നിയന്ത്രണച്ചട്ടങ്ങൾ ലംഘിച്ച് വി.ഡി സതീശൻ ഇടപെട്ടതിന്‍റെ തെളിവുകൾ വിജിലൻസിന്. പുനർജനി തട്ടിപ്പ് കേസിൽ വ്യക്തമായ തെളിവുകള്‍ പരാതിക്കാരനും മാധ്യമപ്രവർത്തകനും വിജിലൻസിന് കൈമാറുകയും മൊഴി നല്‍കുകയും ചെയ്തു
പരാതിക്കാരനായ കാതികുടം ആക്‌ഷൻ കൗൺസിൽ ഭാരവാഹി ജെയ്‌സൺ പാനികുളങ്ങര, മാധ്യമപ്രവർത്തകനായ നയീബ് എന്നിവരാണ് സതീശനെതിരെ തിങ്കളാഴ്‌ച തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് (2) ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. വിദേശ സംഭാവന നിയന്ത്രണച്ചട്ടം ലംഘിച്ചതിന്‍റെ തെളിവുകളാണ് ജെയ്‌സൺ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്‌പി വി അജയകുമാറിന് കൈമാറിയത്.