ഇടുക്കി: തോട്ടം മേഖലയായ ഇടുക്കി പശുപ്പാറയിൽ നിന്നും കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. പ്രതികൾക്കെതിരെ വാഗമൺ, ഉപ്പുതറ പൊലീസ് സ്റ്റേഷനുകളിലായി കേസുകളെടുത്തു.പശുപ്പാറ ജംക്ഷനിൽ നിന്നും 13 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിലായതിന് പിന്നാലെയാണ് ആലം പള്ളി എസ്റ്റേറ്റ് ലയത്തിൽ നിന്നും മറ്റൊരു ആസാം സ്വദേശിയെ 5.25 ഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു.ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ബുധൻ വൈകിട്ടാണ് വാഗമൺ പൊലീസ് പശുപ്പാറയിൽ നിന്നും 13 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശിയായ ലുക്‌മാൻ അലിയെ അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് ആലംപള്ളി എസ്റ്റേറ്റ് ലയത്തിൽ പരിശോധന നടത്തുകയും മുക്താർ അലിയെന്ന ആസാം സ്വദേശിയെ പിടികൂടുകയും ചെയ്തത്.ഇയാൾ ലയത്തിൽ കഞ്ചാവ് സൂക്ഷിച്ച് തോട്ടം തൊഴിലാളികൾക്ക് വിൽപ്പന നടത്തി വരികയായിരുന്നുവെന്നാണ് വിവരം. പൊലീസ് പിടിയിലായ ഇരുവരും ആലം പള്ളി എസ്റ്റേറ്റിലെ തൊഴിലാളികളാണ്.
ഇടുക്കി പശുപ്പാറയിൽ നിന്നും കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
