എ.ബി.എം സ്കൂളിൽ ഹിന്ദി അസംബ്ലി ഹിന്ദിയിൽ പേര് എഴുതിയ ബാഡ്ജ് നിർമ്മിച്ചു വിദ്യാർത്ഥികൾ

Local News

കുമരകം : കവണാറ്റിൻകര എ.ബി.എം സ്കൂളിൽ ഹിന്ദി അസംബ്ലി നടന്നു.
ഹിന്ദി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി സെപ്തംബർ 14 നാണ് പരിപാടി ആരംഭിച്ചത്.
പരിപാടിയുടെ ഭാഗമായി സ്കൂളിൽ ഹിന്ദി ക്യാൻവാസ് സ്ഥാപിച്ചു. ക്യാൻവാസിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഹിന്ദി ഭാഷാ ദിന ആശംസകൾ രേഖപ്പെടുത്തി.
ഹിന്ദി പുസ്തകങ്ങൾ പരിചയപ്പെടുവാനും വായിക്കുവാനും സ്കൂളിൽ ഹിന്ദി പുസ്തകപ്രദർശനം ,
ഹിന്ദി ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും അനായാസം ഹിന്ദി സംസാരിക്കുവാൻ പ്രാപ്തരാക്കുന്നതിനും വേണ്ടി സ്പോകൺ ഹിന്ദി ക്ലാസ്സ്‌ എന്നിവ ആരംഭിച്ചിട്ടുണ്ട്.

ഹിന്ദി അസംബ്ലി , ക്യാൻവാസ്, പുസ്തകപ്രദർശനം സുരളി വാണിയുടെ പ്രഥമ പ്രക്ഷോപണം, ഹിന്ദി പ്രതിജ്ഞ,ഹിന്ദി ക്വിസ്, തുടങ്ങി ഹിന്ദിഭാഷയുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ അരങ്ങേറി.
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും യുപി സ്കൂളിലെ കുട്ടികൾ ഹിന്ദിയിൽ പേര് എഴുതിയ ബാഡ്ജ് നിർമ്മിച്ചു നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഷാനവാസ്ഖാൻ അധ്യക്ഷനായി.ഹിന്ദി അധ്യാപിക രശ്മി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.സുരേന്ദ്രൻ സാർ, രാഖിൻകുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ആശ ടീച്ചർ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *