വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പാമ്പ് കടിയേറ്റു

Local News National

ഭോപ്പാല്‍: വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പാമ്പ് കടിയേറ്റു. മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം. രാധ (34), മകള്‍ യേഷ (12), മകന്‍ കൃഷ്ണ (12) എന്നിവര്‍ അത്താഴം കഴിഞ്ഞ് ഉറങ്ങുമ്പോഴായിരുന്നു സംഭവം. കുറച്ച് സമയത്തിന് ശേഷം കുട്ടികള്‍ കരയാന്‍ തുടങ്ങി.

ഉറക്കമുണര്‍ന്നപ്പോള്‍ രാധയെയും കൃഷ്ണയെയും യേശയെയും പാമ്പ് കടിച്ചതായി വീട്ടുകാര്‍ മനസ്സിലാക്കി. അവരുടെ കാലുകളില്‍ പാമ്പുകടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

മൂനരെയും ഭിന്ദ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാധയും യെഷയും മരിച്ചു. കൃഷ്ണയെ തുടര്‍ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് മാറ്റി. രാധയെയും മക്കളെയും നേരിട്ട് ആശുപത്രിയിലെത്തിക്കുന്നതിനുപകരം പരമ്പരാഗത ചികിത്സകളില്‍ കുടുംബം സമയം പാഴാക്കിയെന്ന് ഭിന്‍ഡ് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *