ദോഹ: തന്റെ ചുമതലകൾ നിർവഹിക്കുന്നതിനിടെ ഇസ്രായേൽ ആക്രമണത്തിൽ രക്തസാക്ഷിയായ വാറൻഡ് കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദൊസരിയുടെ സ്മരണയ്ക്കായി അൽ വക്റയിലെ തന്റെ വീടിന് എതിർവശത്തുള്ള സ്ട്രീറ്റ് നമ്പർ (90) അദ്ദേഹത്തിന്റെ പേര് നൽകി.മന്ത്രിതല തീരുമാനം അനുസരിച്ച് ഈ തെരുവ് ‘ശഹീദ് ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരി സ്ട്രീറ്റ്’ എന്ന് അറിയപ്പെടും. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഡേറ്റാബേസിൽ പുതിയ പേര് രജിസ്റ്റർ ചെയ്യാൻ സർവേ ഡിപ്പാർട്ട്‌മെന്റിന് നിർദേശം നൽകിയിട്ടുണ്ട്.ഹമാസിന്റെ നേതാക്കൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഡ്യൂട്ടിക്കിടെയാണ് ആഭ്യന്തര സുരക്ഷ സേനയായ ലെഖ്‌വിയ അംഗമായിരുന്ന വാറൻഡ് കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദൊസരി വീരമൃത്യു വരിച്ചത്.
ഇസ്രായേൽ ആക്രമണത്തിലെ രക്തസാക്ഷി ബദർ അൽ ദോസരിയുടെ ബഹുമാനാർത്ഥം ഖത്തർ അൽ വക്രയിലെ തെരുവിൻ്റെ പേര് മാറ്റി.
