ചെന്നൈയിൽ മദ്യലഹരിയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു

.ചെന്നൈ. താമ്പരത്ത് മദ്യലഹരിയിൽ എട്ടു വയസ്സുകാരിയോട് അപമര്യാതയായി പെരുമാറിയ കേസിൽ മലയാളിയെ അറസ്റ്റ് ചെയ്തു.മലപ്പുറം പെരിന്തൽമണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീൻ (30) ആണ് പോലീസ് പിടിയിലായത്. സെലയൂർ രാജേശ്വരി നഗറിൽ ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. മദ്യലഹരിയിൽ യുവാവ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് മറ്റു കുട്ടികൾ വിവരം ബന്ധുക്കളെ അറിയിച്ചു. ഇവര് എത്തിയപ്പോഴേക്കും സംഭവ സ്ഥലത്ത് നിന്ന് ഇയാൾ കടന്നു കളഞ്ഞിരുന്നു. നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *