തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,880 രൂപയാണ്. ഗ്രാമിന് 20 രൂപ താഴ്ന്ന് 5485 രൂപയായി. വ്യാഴാഴ്ച 120 രൂപ പവന് കുറഞ്ഞിരുന്നു. ഒരാഴ്ചയ്‌ക്ക് ശേഷമാണ് സ്വർണവില ഇത്രയും കുറയുന്നത്. വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന വിവരം.
സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കായ 44240 രൂപയിൽ നിന്ന് കുറഞ്ഞ് 43600 രൂപ വരെ പവൻ വില എത്തിയിരുന്നു എങ്കിലും പിന്നീട് വില കുതിക്കുന്നതാണ് വിപണിയിൽ കാണാൻ കഴിഞ്ഞത്. എന്നാൽ നിലവിൽ വില ഇടിഞ്ഞുവരുന്നതാണ് ട്രെൻഡ്. അന്തരാഷ്‌ട്ര വിലയിലെ വ്യത്യാസങ്ങളാണ് സംസ്ഥാന വില കുറയാനുള്ള കാരണം.