പൊലീസ് ഉദ്യോ​ഗസ്ഥൻ വീടിനുള്ളിൽ അതിക്രിമിച്ചു കയറി, നാട്ടുകാർ നടുറോഡിലിട്ടു മർദിച്ചു

Breaking

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ പരാക്രമം. സ്ത്രീകൾ മാത്രമുള്ള വിടിനുള്ളിൽ അതിക്രമിച്ചു കയറി. അവർ വിവരമറിയിച്ച് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ നടുറോഡിൽ വളഞ്ഞിട്ടു മർദിച്ചു. മദ്യലഹരിയിലായിരുന്നു ഇയാളുടെ പരാക്രമമെന്നു നാട്ടുകാർ. ബേക്കറി ജം​ഗ്ഷനിൽ ഇന്നു രാവിലെ ആയിരുന്നു സംഭവം. ടെലികമ്യൂണിക്കേഷൻസ് വിഭാ​ഗത്തിലെ സിപിഒ ആർ. ബിജുവാണ് രാവിലെ മദ്യലഹരിയിൽ അഴിഞ്ഞാടിയത്.

ബേക്കറി ജം​ഗഷനിലെ വീട്ടിലേക്കാണ് ഇയാൾ അതിക്രമിച്ചു കയറിയത്. വീട്ടുടമ ചുമട്ടു തഴിലാളായാണ്. ഇയാൾ രാവിലെ ജോലിക്കു പോയിരുന്നു. സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബിജുവിന് ഈ വീടുമായി ഒരു ബന്ധവുമില്ല. വീട്ടുകാർക്കും പരിചയമില്ല. അവിചാരിതമായ അപരിചിതൻ വീടിനുള്ളിൽ കയറിയ കാര്യം വീട്ടുകാർ ​ഗൃഹനാഥനെ അറിയിച്ചു. അയാളും ചില സുഹൃത്തുക്കളുമെത്തിയാണ് ബിജുവിനെ വീട്ടിൽ നിന്നു പുറത്തിറക്കി മർദിച്ചത്.വീടുനുള്ളിൽ കയറിയ ബിജിവിനും അയാളെ മർദിച്ച നാട്ടുകാർക്കും എതിരേ പൊലീസ് കസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *