ബ്രഹ്മപുത്രയിൽ വലിയ അണക്കെട്ട് നിർമിക്കാൻ ഇന്ത്യയും ഒരുങ്ങുന്നു. അരുണാചൽ പ്രദേശത്തിലെ ദിബാങിലാണ് അണക്കെട്ട് നിർമിക്കാൻ ഒരുങ്ങുന്നത്. ഇതിനുള്ള നടപടികൾ ആരംഭിച്ചു. ബ്രഹ്മപുത്രയിൽ ചൈന വലിയ അണക്കെട്ട് നിർമ്മിക്കുന്നുണ്ട് . ഇത് ഇന്ത്യക്ക് ഭീഷണിയാണ്. ചൈന അണക്കെട്ട് നിർമ്മിച്ച ശേഷം മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാം. ഈ ഭീഷണിയെ പ്രതിരോധിക്കാനാണ് പുതിയ അണക്കെട്ട് ഇന്ത്യ നിർമിക്കുന്നത്. 278 മീറ്റർ ഉയരം ഉണ്ടാവും അണക്കെട്ടിന്. പൊതുമേഖല സ്ഥാപനമായ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ആണ് അണക്കെട്ട് നിർമ്മിക്കുന്നത്.17069 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായി. അണക്കെട്ട് നിർമ്മാണം 2032 പൂർത്തിയാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. 2880 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയും അണക്കെട്ടിന്റെ ഭാഗമായി ഉണ്ടാവും.
Related Posts
കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡിലെ അപാകതകൾ പരിഹരിക്കുന്നതുവരെ തിരുവല്ലത്തെ ടോൾപിരിവ് നിറുത്തി വക്കണണമെന്ന് ജനതാദൾ (എസ്) കോവളം നിയോജക മണ്ഡലം കൗൺസിൽ യോഗം നാഷണൽ ഹൈവേ അതോറിട്ടി…
രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിൽ സുരക്ഷാ വീഴ്ച്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കില്ല
തിരുവനന്തപുരം: രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തിലുണ്ടായ സുരക്ഷാ വീഴ്ച്ചയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുണ്ടായേക്കില്ല. ഹെലികോപ്ടറിന്റെ ടയര്‍ താഴ്ന്നതില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. കേന്ദ്രം ഇനി വിശദീകരണം…
സിറ്റി വോയ്സ് കുടുംബ മാസിക ഇന്ന് പ്രകാശിതമാകും.
കൊച്ചി : മാധ്യമ രംഗത്ത് പത്താം വർഷത്തിലേക്ക് കടക്കുന്ന സിറ്റി വോയ്സ്യുടെ പുതിയ സംരംഭമായ “സിറ്റി വോയ്സ് ഫാമിലി മാഗസിൻ” ഇന്ന് പ്രകാശിതമാകും. കുടുംബത്തിലെ എല്ലാ തലമുറയെയും…
