ആഗോള അയ്യപ്പ സംഗമം തടയണം എന്ന ആവശ്യമുനയിച്ച് സുപ്രിം കോടതിയിൽ ഹർജി

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടി എന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ. പി. എസ്. മഹേന്ദ്രകുമാറാണ് ഹർജി നൽകിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികൾക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല. അയ്യപ്പ സംഗമ നടപടികളിൽ നിന്ന് ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം ഉന്നയിക്കുന്നത്.ഇതിനിടെ ആഗോള അയ്യപ്പ സംഗമം മാതൃകയിലല്ല, ന്യൂനപക്ഷ സംഗമമാണെന്ന വിശദീകരണവുമായി സർക്കാർ രംഗത്തെത്തി. 2031ലെ വികസന മാതൃക തയാറാക്കാനായി നടത്തുന്ന വകുപ്പുതല സെമിനാറുകളുടെ ഭാഗം മാത്രമാണ് ന്യൂനപക്ഷ സെമിനാർ എന്നാണ് വിശദീകരണം. സെമിനാറിന് ശേഷം സംഗമത്തിലേക്ക് കടക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ന്യൂനപക്ഷ വകുപ്പ് വ്യക്തമാക്കി.ഹിന്ദു വിഭാഗങ്ങളെ പങ്കെടുപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ശേഷം ന്യൂനപക്ഷ വിഭാഗങ്ങളെ കോർത്തിണക്കാൻ ന്യൂനപക്ഷ സംഗമം. സർക്കാരിന്റെ ഈ തീരുമാനം തദ്ദേശ–നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വർഗീയ നീക്കമാണെന്ന് ആക്ഷേപം ഉയർന്നു. ഇതോടെയാണ് അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും രണ്ടാണെന്ന വിശദീകരന്നവുമായി സർക്കാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *