കോഴിക്കോട് : കെ.പി. സജിത്തിൻ്റെ “ഐസ്ക്രീം തിന്നുന്ന സൂര്യൻ” പുസ്തക പ്രകാശനം സെപ്തംബർ 11 ന് വൈകിട്ട് 4.30 ന് കോഴിക്കോട് അളകാപുരി ഹോട്ടലിൽ വെച്ച് നടക്കും.പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ ആചാര്യ എ.കെ.ബി. നായർക്ക് നൽകി പുസ്തക പ്രകാശനം ചെയ്യും. ചടങ്ങിൽ മുഖ്യാതിഥിയായി സാഹിത്യകാരൻ പി.ആർ നാഥൻ സംബന്ധിക്കും. പ്രവാസി സാഹിത്യ സമിതിയുടെയും, എച്ച് & സി പബ്ലിഷിങ് ഹൗസിൻ്റെയും നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.പ്രവാസി സാഹിത്യ സമിതി രക്ഷാധികാരിപ്രൊഫ. വർഗീസ് മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആറ്റക്കോയ പള്ളിക്കണ്ടി ആമുഖ പ്രഭാഷണവും, സത്യനാഥൻ മാടഞ്ചേരി പുസ്തക പരിചയവും നടത്തും. പി.ഗംഗാധരൻ നായർ, തേജസ്സ് പെരുമണ്ണ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.കെ.പി. സജിത്തിൻ്റെ അഞ്ചാമത്തെ പുസ്തകമാണിത്. കോഴിക്കോട് ചേമഞ്ചേരി സ്വദേശിയും സിൽവർ ഹിൽസ് സ്കൂളിലെ അധ്യാപകനുമാണ്. പരപ്പനങ്ങാടി ജി എം എൽ പി സ്കൂൾഅധ്യാപികയും, എഴുത്തുകാരിയുമായദിവ്യ കൊയിലോത്ത് ഭാര്യയും, നൈതിക സജിത് മകളുമാണ്.
