ചെന്നൈ: തമിഴില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി നിര്‍മാതാക്കളുടെ സംഘടന. ധനുഷ്, ചിമ്ബു, വിശാല്‍, അഥര്‍വ് എന്നീ താരങ്ങള്‍ക്കാണ് നിര്‍മാതാക്കളുടെ വിലക്ക്.നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇന്നലെ നടന്ന നിര്‍മാതാക്കളുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
പൊള്ളാത്തവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് എത്താതിരുന്നതിനാല്‍ നില്‍മാതാവിന് വലിയ നഷ്‌ടം നേരിട്ടു എന്നാണ് ധനുഷിനെതിരെയുള്ള പരാതി. അൻപാനവൻ അടങ്ങാതവൻ അസറാദവൻ എന്ന സിനിമയുടെ നിര്‍മാതാവ് മിഖായല്‍ രാജപ്പന്റെ പരാതിയിലാണ് ചിമ്ബുവിന് വിലക്കിയത്. പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റായിരുന്ന സമയത്തെ പണമിടപാട് ചൂണ്ടിക്കാട്ടിയാണ് നടൻ വിശാലിനെതിരെ നടപടിയെടുത്തത്. നിര്‍മാതാവിന്‍റെ പരാതിയില്‍ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഥര്‍വയ്‌ക്ക് വിലക്കേര്‍പ്പെടുത്താൻ കാരണം.ചിലമ്ബരശൻ, വിശാല്‍, എസ്ജെ സൂര്യ, അഥര്‍വ, യോഗി ബാബു എന്നീ അഞ്ച് താരങ്ങള്‍ നിരന്തരമായി നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തമിഴില്‍ ഒരു നിര്‍മാതാക്കളുടെ സിനിമയില്‍ സഹകരിക്കാന്‍ താരങ്ങള്‍ക്ക് കഴിയില്ലെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ വിലക്കില്‍ ഇതുവരെ താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.