“ഓണക്കോടി വന്നല്ലോ പഴയ തുണികൾ പടിക്ക്‌ പുറത്ത്”; പഞ്ചായത്ത് തല ആദ്യ ശേഖരണോദ്ഘാടനം നടന്നു

Kerala

ആലപ്പുഴ: മാലിന്യമുക്തമായ ആലപ്പുഴയായി പ്രഖ്യാപിക്കുവാനുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി “ഓണക്കോടി വന്നല്ലോ പഴയ തുണികൾ പടിക്ക്‌ പുറത്ത്” എന്ന സന്ദേശം നൽകുന്ന പരിപാടി പഞ്ചായത്തു തല ആദ്യ ശേഖരണം തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി വിശ്വംഭരന്റെ വസതിയിൽ നിന്നും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് അഡ്വ വി ആർ. രജിത ടീച്ചർ ഏറ്റു വാങ്ങി നിർവഹിച്ചു. എൻ കെ ജനാർദ്ദനൻ, എബ്രഹാം ജോർജ്, രതി നാരായണൻ, പ്രിയ ജയറാം, അംബിക ശശിധരൻ, ഐആർടിസി കോ ഓഡിനേറ്റർ അഖില, രാഷ്ട്രിയ പാർട്ടി പ്രവർത്തകർ, കുടുംബശ്രി എഡിഎസ്, സിഡ്എസ്, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

എല്ലാവരും പഴയ തുണികൾ നൽകിയും യൂസർ ഫീ നൽകിയും സഹകരിക്കുവാൻ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *