.സ്വർണ്ണവിലയിൽ വൻ കുതിപ്പ് .സംസ്ഥാനത്തെ ശനിയാഴ്ച പവന്റെ വില 1200 രൂപ കൂടി 76960 രൂപയായി. ഗ്രാമിന് 9620 രൂപയാണ്. കഴിഞ്ഞദിവസം 75,760 രൂപയായിരുന്നു. എട്ടു ദിവസത്തിനിടെ മാത്രം 3320 രൂപയാണ് വർദ്ധിച്ചത് .രൂപയുടെ മൂല്യത്തിൽ ഉണ്ടായ തകർച്ചയും ആഗോള വിപണിയിലെ വിലവർധനവും ആണ് സ്വർണത്തിന് വില കൂടാൻ കാരണം . രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണ്ണത്തിൻറെ വില എക്കാലത്തെയും ഉയർന്ന നിലവാരം ആയ 102523 രൂപയിൽ എത്തിയിരുന്നു. ആഗോള വിപണിയിൽ വില ഉയരുകയും രൂപയുടെ മൂല്യം ഇടികയും ചെയ്യുന്ന സാഹചര്യത്തിൽ സ്വർണ്ണവിലയിൽ ഈ കുതിപ്പ് വീണ്ടും തുടർന്നേക്കും എന്നാണ് സൂചന.
സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ് ഒരു പവന് ,77000 ത്തിലേക്ക്
