കോതമംഗലം: നാഷണല്‍ എക്സ് സര്‍വ്വീസ്മെന്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ഓണാഘോഷവും വാര്‍ഷിക കുടുംബ സംഗമവും ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 9.30ന് കോതമംഗലം ബൈപ്പാസ് റോഡിലുള്ള അങ്ങാടി മര്‍ച്ചന്റ് അസോസിയേഷന് ഗസ്റ്റ് ഹൗസില്‍ നടക്കും. ജില്ലാ സൈനിക് ബോര്‍ഡ് വൈസ് പ്രസിഡന്റ് ബ്രിഗേഡിയര്‍ ഡോ. മോഹനന് പിള്ള ഓണാഘോഷവും, ജില്ലാ സൈനിക് വെല്‍ഫെയര്‍ ഓഫീസര്‍ സി ഒ ബിജു കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വിവിധ കലാ പരിപാടികള്‍ നടത്തും. യൂണിറ്റ് സ്ഥാപക അംഗങ്ങളെയും, വിവാഹ സുവര്‍ണ ജൂബിലി പൂര്‍ത്തീകരിച്ചവരെയും, ഉന്നത വിജയം നേടിയവരെയും യൂണിറ്റ് രക്ഷാധികാരി എ ടി ജോര്‍ജ് അനുമോദിക്കും. ഓണപ്പൂക്കളം ഒരുക്കല്‍, ലഹരി വിരുദ്ധ പ്രതിജ്ഞ, പിണ്ടിമന ദേവി സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും, തിരുവാതിരകളി, സമൂഹഗാനം, കലാപരിപാടികള്‍, ഓണസദ്യ, തംബോലകളി എന്നിവ നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ സരിതാസ് നാരായണന് നായര്‍ അറിയിച്ചു.
Related Posts

ടി.കെ. മാധവന്റെ 141-ാമത് ജന്മദിനം ആചരിച്ചു
വൈക്കം: എസ്എന്‍ഡിപി യോഗം സംഘടനാ സെക്രട്ടറിയായിരുന്ന ധീര ദേശാഭിമാനി ടി.കെ. മാധവന്റെ 141-ാമത് ജന്മദിനം വൈക്കം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നടത്തി. യൂണിയന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്…

തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരനു മർദ്ദനം ,ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം:ജില്ലാ തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു എന്ന് പരാതി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ താൽക്കാലിക ജീവനക്കാരൻ ബിജു ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലാണ്…

ഭിന്നശേഷിക്കാരനായ പതിനൊന്നുകാരനുമായി അമ്മ ഫ്ളാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി
ന്യൂഡല്‍ഹി : ഭിന്നശേഷിക്കാരനായ പതിനൊന്നുകാരനുമായി അമ്മ ഫ്ളാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. ഗ്രേയിറ്റര്‍ നോയിഡയിലാണ് സംഭവം ഉണ്ടായത്. മകന്റെ അസുഖത്തില്‍ 37കാരിയായ സാക്ഷി ചൗള…