കടുത്തുരുത്തി: സിബിഎസ്ഇ കോട്ടയം റീജിയണിന്റെ ഡിസ്ട്രിക്റ്റ് ട്രെയിനിങ് കോർഡിനേറ്ററായി കാരിക്കോട് സരസ്വതി വിദ്യാമന്ദിർ പ്രിൻസിപ്പൽ രഞ്ജിത് രാജനും ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് ട്രെയിനിങ് കോർഡിനേറ്ററായി കാഞ്ഞിരപ്പിള്ളി അൽഫീൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ വിനീത ജി. നായരും നിയമിതരായി. കോട്ടയം റീജിയണിലെ സ്കൂളുകളുടെ അദ്ധ്യാപക പരിശീലനം തുടർന്ന് ഈ ഭാരവാഹികളുടെ നേതൃത്വത്തിലായിരിക്കും നടത്തപ്പെടുന്നത്.
രഞ്ജിത് രാജൻ കോട്ടയം റീജിയണിലെ സിറ്റി കോർഡിനേറ്ററും സെൻട്രൽ സഹോദയ കോൺക്ലേവ് കോട്ടയം ജില്ലാ കൺവീനറുമാണ്. വിനീത ജി നായർ സെൻട്രൽ സഹോദയ കോൺക്ലേവിന്റെ സെക്രട്ടറിയാണ്. ജില്ലയിലെ വിവിധ ടീച്ചർ ട്രെയിനിങ് പ്രോഗ്രാമുകളുടെ സഹോദയ പരിശീലകർ ആയി ഇവർ പ്രവർത്തിച്ചു വരുന്നു.