കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതികളെ പിടിച്ചു.

കോഴിക്കോട് നടക്കാവ് ജവഹർ നഗറിന് സമീപം പുലർച്ചെ ഒരുമണിയോടെ തട്ടിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റമീസ്നെയാണ് തട്ടിക്കൊണ്ടുപോയത് .കക്കാടംപൊയിലിൽ നിന്ന് 6 കിലോമീറ്റർ അകലെ ഒറ്റപ്പെട്ട വീട്ടിൽ നിന്നാണ് റമീസ്നെ പോലീസ് കണ്ടെത്തിയത് സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേർ പോലീസ് പിടിയിലായി .യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് വിവരം, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ജവഹർ നഗറിലെ ഒരു വീട്ടിലുള്ളവർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. മർദ്ദിച്ച ശേഷം കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു.സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞ കാർ നമ്പർ കേന്ദ്രീകരിച്ചും,തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ തിരച്ചിലിലാണ് പോലീസിന് റമീസ്നെ കണ്ടെത്താൻ സഹായിച്ചത്. സുഹൃത്ത് സിനാൻ ഉൾപ്പെട്ട സംഘമാണ് പിന്നിലെന്നാണ് വിവരം. തട്ടിക്കൊണ്ടു പോയതിനു പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം ഉണ്ടെന്ന് സൂചനയുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *