.തലപ്പാടി കാസർഗോഡ് .കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാ പകടത്തിൽ അഞ്ചു സ്ത്രീകൾ ഉൾപ്പെടെ ആറു പേർക്ക് ദാരുണ അന്ത്യം.കർണാടകയിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത് .ഓട്ടോ ഡ്രൈവർ അലി, ആയിഷ ,ഹസീന ,ഖദീജ ,നഫീസ ,ഹവ്വമ്മഎന്നിവരാണ് മരിച്ചത് .ഓട്ടോ ഡ്രൈവർ അലി തലപ്പാടി കേസി റോഡ് സ്വദേശിയാണ് .ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിൽ എത്തിയ ബസ് റോഡ് അരികിൽ നിർത്തിയിട്ട ഓട്ടോയിൽ ഇടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റു മൂന്നു പേരെ മാഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കാസർഗോഡ് ബസ് നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിച്ചു ആറുപേർ മരിച്ചു
