കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം

Breaking Kerala

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം. കല്ലുകൊണ്ട് തലയ്ക്കടിച്ചായിരുന്നു ആക്രമണം നടത്തിയത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയ ആളാണ് സുരക്ഷാ ജീവനക്കാരനായ ജിജോ കെ ബേബിയെ ആക്രമിച്ചത്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് പ്രതി സാബുവിനെ അറസ്റ്റ് ചെയ്തു. ഒപി ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.

ഡോ.വന്ദനദാസിന്റെ കൊലപാതകത്തെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ സംഘത്തിലെ അംഗത്തെയാണ് അക്രമിച്ചിരിക്കുന്നത്. പനിയെന്ന് പറഞ്ഞ് ചികിത്സയ്ക്കെത്തിയ ആൾ ആശുപത്രിയിൽ ബഹളം സൃഷ്ടിക്കുകയായിരുന്നു. അക്രമി മാനസിക വൈകല്യമുള്ളയാളാണെന്നാണ് പൊലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *