:മെഗാ തിരുവാതിര ആകർഷകമായി.പള്ളിപ്രത്തുശ്ശേരി:സെൻ്റ് ലൂയിസ് യു പി സ്കൂളിലെ ഓണാഘോഷങ്ങളുടെ ഭാഗമായി രക്ഷിതാക്കളും അധ്യാപകരും ,വിദ്യാർത്ഥികളും ചേർന്ന് നടത്തിയ മെഗാ തിരുവാതിര ശ്രദ്ധേയമായി .സ്കൂൾഓണാഘോഷത്തിൻ്റെ ഭാഗമായാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്.ഓണാശംസകൾ നേർന്ന് മഹാബലി തമ്പുരാനായി മാസ്റ്റർ അലൻ സിബി വന്നത് കുട്ടികൾക്ക് ഏറെ കൗതുകകരമായി .കുട ചൂടിയ ,കിരീടം ധരിച്ച ,സർവ്വാഭരണ വിഭൂഷിതനായി പ്രത്യക്ഷപ്പെട്ട മാസ്റ്റർ അലൻ സിബി ഏവർക്കും ഓണസമ്മാനങ്ങൾ നൽകി.ആഘോഷത്തിനോടനുബന്ധിച്ച്വിവിധ കലാകായിക മൽസരങ്ങളും സംഘടിപ്പിച്ചു. മുന്നൂറ് പേർക്കുള്ള ഓണ സദ്യയും ഒരുക്കി.ഓണാഘോഷ പരിപാടികൾ വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളി വികാരി ഫാ.ബെർക്ക്മാൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് കെ ഉദയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ.ജോസഫ് മേച്ചേരി ,ഡെന്നി ജോസഫ് ,മാത്യു കൂടല്ലി, ശ്രീരാജ് ഇറുമ്പേപ്പള്ളി ,സജിത ജോൺ, സിനി എബ്രാഹാം ,സൗമ്യ പ്രതാപ് ,ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ് ,ജിസ് എം ജോസഫ് , ആഷ്ലി ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.

