തിരുവനന്തപുരം .പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലെ കഫറ്റീരിയയിൽ നിന്ന് 4.25 ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഒരാൾ പിടിയിലായി. പൂജപ്പുര ജയിലിൽ മുൻ തടവുകാരനായിരുന്നു അബ്ദുൽ ഖാദിയാണ് പിടിയിലായത് .മോഷണ കേസിൽ തന്നെയാണ് ഇയാൾ മുൻപ് ശിക്ഷ അനുഭവിച്ചിരുന്നത് . ഇയാൾ ഈ സമയത്ത് ഇവിടെ ജോലി ചെയ്തിരുന്നതായാണ് വിവരം. തിരുവല്ലയിൽ നിന്നാണ് പൂജപ്പുര പോലീസ് ഇയാളെ പിടികൂടിയത്. കഫെറ്റീരിയ കെട്ടിടത്തിന്റെ പിന്നിലെ ചില്ലുകൾ തകർത്തു അകത്തു കയറി ഓഫീസിന്റെ വാതിൽ തുറന്നാണ് മോഷണം നടത്തിയത്. കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെ 4:30 യാണ് മോഷണ വിവരം അറിയുന്നത് .ദൃശ്യങ്ങൾ പതിയാതിരിക്കാൻ സിസിടിവി ക്യാമറകൾ മുകളിലേക്ക് ഉയർത്തിവെച്ച നിലയിലായിരുന്നു .മൂന്നു ദിവസത്തെ പണമായിരുന്നു മോഷണം പോയത്.
പൂജപ്പുര ജയിൽ കഫറ്റീരിയയിലേ മോഷണത്തിൽ മുൻതടവുകാരൻ പിടിയിൽ.
