പത്തനംതിട്ട .പത്തനംതിട്ട കല്ലറ കടവിൽ അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. അജ്സ്ൽ അജി, നബീൽ നിസാം എന്നിവരെയാണ് കാണാതായത്.മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും .ഉച്ചയ്ക്ക് 12.50 ഓടെയാണ് കുട്ടികൾ ഒരിക്കൽപ്പെട്ടത് .ഓണപ്പരീക്ഷയുടെ അവസാന ദിനത്തിൽ സ്കൂൾ കഴിഞ്ഞ എത്തിയ വിദ്യാർഥികളാണ് ആറ്റിൽ ഇറങ്ങിയത്. സംഘത്തിൽ 8 പേര് ഉണ്ടായിരുന്നു. ആദ്യം ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തിൽ പെടുകയായിരുന്നു. നല്ല അടിഒഴുക്ക് ഉള്ള പ്രദേശത്താണ് കുട്ടികളെ കാണാതായിരിക്കുന്നത്. തിരച്ചിൽ പുരോഗമിക്കുകയാണ്
Related Posts
പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സമീപം കടയിൽ തീപിടിത്തം
പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സമീപം കടയിൽ തീപിടിത്തം. മാഹിന്റെ ഉടമസ്ഥതയിലുള്ള മൻഷാദ് ബേക്കറി ആൻഡ് സ്റ്റോറി ൽ വൈകുന്നേരംനാലെ കാൽ നാലരയോടെ തീപിടിത്തം ഉണ്ടായത്.…
യെമനിലും ഇസ്രയേല്‍ ആക്രമണം; 35 പേര് കൊല്ലപ്പെട്ടു
യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര് കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി…
തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപൊള്ളലേറ്റ് മരിച്ചു
തൃശൂര്‍: പെരുമ്പടപ്പ് ചെറവല്ലൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചിറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവിന്റെ മകള്‍ സോന(17)യാണ് മരിച്ചത്.മാതാപിതാക്കളും സഹോദരങ്ങളും പുറത്ത് പോയ സമയത്താണ് സംഭവം ഉണ്ടായത്.വീട്ടിലെ…
