.കൊച്ചി .ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് പിടി ഉഷയുടെയും ബി ശ്രീനിവാസിന്റെയും മകൻ വിഘ്നേഷ് വിവാഹിതനായി .കൊച്ചി വൈറ്റില ചെല്ലിയന്തര ശ്രീരാം കൃഷ്ണയിൽ അശോക് കുമാറിന്റെയും ഷിനിയുടെയും മകൾ കൃഷ്ണയാണ് വധു . എംബിബിഎസ് സ്പോർട്സ് മെഡിസിൻ പഠനം പൂർത്തിയാക്കിയ വിഘ്നേഷ് ഡോക്ടർ ആണ്. തിങ്കളാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. നാലുവർഷത്തിനുശേഷമാണ് മകന് ചേർന്ന് പെൺകുട്ടിയെ കണ്ടെത്തിയതെന്നും ഇരു വീട്ടുകാരും ആലോചിച്ചു ഉറപ്പിച്ച വിവാഹമാണെന്നും പിടി ഉഷ പ്രതികരിച്ചു. ക്ഷണം സ്വീകരിച്ച് വിവാഹത്തിന് എത്തിയവർക്ക് നന്ദിയും അറിയിച്ചു ഉഷ.
പി ടി ഉഷയുടെ മകൻ വിഘ്നേഷ് ഉജ്വൽ വിവാഹിതനായി
