കോഴിക്കോട് : എരഞ്ഞിപ്പാലം ജവഹർ നഗറിലെ നെഹ്രു പാർക്കിൽ ‘എൻറ വീടിന് ഒരു മരം’ എന്ന പദ്ധതിയിൽ കേരള സോഷ്യൽ ഫോറസ്റ്ററി ,ഓയിസ്ക്ക ഇന്റർ നാഷണൽ ,ജവഹർ നഗർ റസിഡൻസ് അസോസിയേഷൻ എന്നിവരുടെ സംയുക്തഭിമുഖ്യത്തിൽ ഓയിസ്ക്ക ഇന്റർ നാഷണൽ സൗത്ത് ഇൻഡ്യ വനിതാ വിഭാഗം സെക്രട്ടറി ഫൗസിയ മുബഷിർ മരം വെച്ച് കൊണ്ട് ഉൽഘാടനം നടത്തി. ജവഹർ നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബേബി കിഴക്കേഭാഗം അധ്യക്ഷത വഹിച്ചു.
ഓയിസ്ക്ക സൗത്ത് ഇൻഡ്യ സെക്രട്ടറി ജനറൽ അരവിന്ദ ബാബു മുഖ്യാതിഥി ആയി പങ്കെടുത്തു.ട്രഷറർ ഗീത വി.കെ.ഓയിസ്ക്ക കാലിക്കറ്റ് ചാപ്റ്റർ സെക്രട്ടറി പ്രിയ നന്ദകുമാർ,മുൻ പ്രസിഡന്റ് ശാന്ത അച്ചുതൻ ജവഹർ നഗർ റസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡന്റ് രമാ രാമൻകുട്ടി മേനോൻ വൈസ് പ്രസിഡന്റ് സെയ്യത് ഹാരീസ് സ്വാഗതവും എക്സീകൂട്ടീവ് അംഗം ജഗദിഷ് കെ.നന്ദിയും രേഖപ്പെടുത്തി.