ചിറ്റൂർ. ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു .ചിറ്റൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ആയ കൊല്ലംകോട് സ്വദേശി സന്തോഷ് ബാബുവിന്റെ ലൈസൻസ് ആണ് പാലക്കാട് ആർടിഒ സസ്പെൻഡ് ചെയ്തത് സന്തോഷ് ബാബുവിനെ ഒരാഴ്ചത്തേക്ക് എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിലേക്ക് പരിശീലനത്തിന് അയക്കും .ഒരാഴ്ച മുമ്പ് കൊല്ലംകോട്ട് നിന്ന് കോയമ്പത്തൂരിലേക്കുള്ള ചിറ്റൂർ ഡിപ്പോയുടെ ബസ് ഓടിക്കുന്നവരുടെ ഡ്രൈവർ മൊബൈൽ സംസാരിച്ചിരിക്കുന്ന ദൃശ്യങ്ങൾ യാത്രക്കാർ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു . തുടർന്ന് ഏഴു ദിവസത്തിനകം ഡ്രൈവർ സ്റ്റേഷനിലേക്ക് ഹാജരാകണം എന്ന് കാണിച്ചു ചിറ്റൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെഎസ്ആർടിസി ചിറ്റൂർ ഡിപ്പോയിലേക്ക് കത്തയച്ചിരുന്നു .കഴിഞ്ഞ ദിവസമാണ് സന്തോഷ് ബാബു ചിറ്റൂർ ആർടിഒ ഓഫീസിൽ ഹാജരായത്.
ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചതിന് കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
