ലിറ്റിൽ കൈറ്റ്‌സിന്റെ സ്കൂൾതല ക്യാമ്പ് നടന്നു

Education

കടുത്തുരുത്തി: കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 2023 -24 അധ്യായന വർഷത്തെ ലിറ്റിൽ കൈറ്റ്‌സിന്റെ സ്കൂൾതല ക്യാമ്പ് കല്ലറ എസ്എംവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കുട്ടികളുടെ സർഗാത്മകതയെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് നവീനസങ്കേതങ്ങളായ ആനിമേഷൻ, സ്ക്രാച്ച് ഗെയിം,കമ്പ്യൂട്ടർ പ്രോഗ്രാമിന് എന്നിവയിൽ താൽപര്യവും അവഗാഹവും ജനിപ്പിക്കുക എന്ന

ലക്ഷ്യത്തോടെയാണ് പരിപാടികൾ നടപ്പാക്കുന്നത്. ഈ വർഷം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കാണ് പരിശീലനം നൽകുന്നത്. ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി രമദേവി ഉദ്ഘാടനം ചെയ്തു. ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ശ്രീമതി സുനിഷ എസ് പിള്ള സംസാരിച്ചു.കോട്ടയം ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ ശ്രീ നിധിൻ ജോസ്, ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *