മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ സീറ്റിനു വേണ്ടിയുള്ള തര്‍ക്കത്തിന് പിന്നാലെ തമ്മില്‍ത്തല്ല്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എക്സിലാണ് കൈയാങ്കളിയില്‍ കലാശിച്ച സീറ്റു തര്‍ക്കത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. രണ്ടു പേര് തമ്മില്‍ സീറ്റിനു വേണ്ടി തര്‍ക്കിക്കുന്നതും തുടര്‍ന്നുണ്ടായ ഉന്തുംതള്ളും തല്ലില്‍ ചെന്നവസാനിക്കുന്നതും വീഡിയോയില്‍ കാണാം.
മറ്റു യാത്രക്കാര്‍ ചേര്‍ന്ന് ഇരുവരേയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുമുണ്ട്. മുംബൈയിലെ തിരക്കേറിയ ലോക്കല്‍ ട്രെയിനുകളിലെ പതിവ് കാഴ്ച എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെക്കപ്പെട്ടത്.