ജിജോ സെബാസ്റ്റ്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ജെറിയുടെ ആൺമക്കൾ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി

കേരളത്തിലും, ഗൾഫ് രാജ്യങ്ങളിലും സെപ്റ്റംബർ 19ന് ചിത്രം പ്രദർശനത്തിനെത്തുകയാണ്. കേരളത്തിൽ “ശ്രീപ്രിയ കംബയൻസ്”, ഗൾഫിൽ “ഫിലിം മാസ്റ്റർ” എന്നീ കമ്പനികളാണ് സിനിമ പ്രദർശനത്തിന് എത്തിക്കുക. സോഷ്യൽ മീഡിയ പ്രൊമോഷൻസിന്റെ ഭാഗമായി എമ്മ ഗ്ലോബൽ ഗ്രൂപ്പ് ക്രീയേഷൻസ് നടത്തിയ “ഒരു പേപ്പർ…ഒരു ദ്വാരം… ഒരു സിനിമ” എന്ന ക്യാപ്ഷനിൽ ഊന്നിയുള്ള ഒരു “കൺസെപ്റ്റ് ടീസർ” അനുശ്രീ, നൈല ഉഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസായി.ജെറി എന്ന ഒരു പാവം പ്രവാസി വർഷങ്ങൾക്കു ശേഷം അവധിക്കു സ്വന്തം വീട്ടിലെത്തിയപ്പോൾ സ്വന്തം ആണ്മക്കളിൽ നിന്നും ഭാര്യയിൽ നിന്നും “അപരിചിതത്വം” നേരിടേണ്ടി വരുന്നു. ഇതാണ് ചിത്രത്തിന്റെ കഥാതന്തു.ഏറ്റവും നൂതനമായ ഒരു ആശയത്തോടെ, വിവിധ പോസ്റ്ററുകളിലൂടെ നടത്തിയ ക്യാമ്പയിൻ “ദ്വാരമുള്ള ഒരു പേപ്പറിൽ ഒളിഞ്ഞിരിക്കുന്ന കഥ”,പ്രേക്ഷക മനസുകളിൽ ഇപ്പോൾ തന്നെ ഇടം പിടിച്ചിരിക്കുകയാണ്.ഡോ. സുരേഷ് പ്രേം, ഐശ്വര്യാ നമ്പ്യാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ നോബി, അജിത് കൂത്താട്ടുകുളം, ബിജു കലാവേദി, ശൈലജ പി അമ്പു, നീതു ശിവ, ചിത്ര വർമ്മ എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മഞ്ജു, ഡിഓപി സുനിൽ പ്രേം, എഡിറ്റർ കെ. ശ്രീനിവാസ്, സംഗീതം റിച്ചിൻ കുഴിക്കാട്, പശ്ചാത്തല സംഗീതം മുരളി അപ്പാടത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സാജു എഴുപുന്ന, കലസംവിധാനം ഷിബുരാജ് എസ് കെ, വസ്ത്രാലങ്കാരം അജി ആലപ്പുഴ, മേക്കപ്പ് ലാൽ കരമന, സ്റ്റിൽസ് അനു പള്ളിച്ചൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കൊല്ലം തുടങ്ങിയവരാണ്. ഈ ചിത്രത്തിലൂടെ പ്രമുഖനായ ക്രിസ്തിയ ഭക്തിഗാന രചയിതാവ് ഫാദർ ഷാജി തുമ്പേചിറയിൽ ആദ്യമായി സിനിമയ്ക്ക് ഗാനം എഴുതുന്നു. നിത്യാ മാമ്മൻ, അമൻ സക്കറിയ, ജിജോ ജോൺ എന്നിവരാണ് ഗായകർ. സ്റ്റുഡിയോ ചിത്രാഞ്ജലി. പബ്ലിസിറ്റി ഡിസൈനർ പ്രമേഷ് പ്രഭാകർ.പിആർഓ എം കെ ഷെജിൻ.

Leave a Reply

Your email address will not be published. Required fields are marked *