പീരുമേട്: പീരുമേട് തോട്ടംമേഖലയിലെ അനിഷേധ്യ നേതാവായിരുന്ന വാഴൂർ സോമൻ എം.എൽ.എക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലി . സംസ്കാരം നടത്തിയ സ്മൃതി മണ്ഡപത്തിനരുകിൽ ആയിരക്കണക്കിന് ജനങ്ങൾ തടിച്ചു കൂടി. മൂന്ന് മണിക്ക് ഭവനത്തിൽ നിന്നും പുറപ്പെട്ട വിലാപയാത്ര നാലരയോടെ സ്മൃതി മണ്ഡപത്തിൽ എത്തിചേർന്നു. സ്മൃതി മണ്ഡപത്തിനു മുന്നിലും നിരവധി പേർ ഭൗതിക ശരീരം കാണാനെത്തി. 4.45 ന് പോലീസിൻ്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് ഭൗതികദേഹം സംസ്കരിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. രാജൻ, പി.പ്രസാദ്, ചിഞ്ചുറാണി,ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, എഡിഎം ഷൈജു പി. ജേക്കബ്, സബ് കളക്ടർ അനൂപ് ഗാർഗ് എന്നിവരും സ്മൃതി മണ്ഡപത്തിലെത്തി.എം എൽ എമാരായ കെ.യു. ജനീഷ് കുമാർ, ആൻ്റണി ജോൺ, സി.കെ. ആശ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, മുൻ മന്ത്രിമാരായ വി.എസ്. സുനിൽ കുമാർ, ‘ കെ.പി. രാജേന്ദ്രൻ മുൻ എം പിമാരായഅഡ്വ. ജോയ്സ് ജോർജ്, ടി.ജെ. ആഞ്ചലോസ്,മുൻ എം എൽ എ മാരായരാജു എബ്രഹാം, ജോസഫ് വാഴയ്ക്കൻ, കെ പ്രകാശ് ബാബു, ബാബു പോൾ, ഇ എസ് ബിജി മോൾ, വിവിധ കക്ഷി നേതാക്കളായ റോയ് കെ പൗലോസ്, സി. വി വർഗീസ്സി.എസ്സ് ഐ ഈസ്റ്റ് കേരള മഹായിടവക മുൻ ബിഷപ്പ് റൈറ്റ്. റവ. കെ.ജി.ദാനിയൽ, ട്രഷറർ റവ. പി. സി മാത്തു കുട്ടി, സമീപ പ്രദേശത്തുള്ള വിവിധ ക്രൈസ്തവ സഭകളിലെ വികാരിമാർ, സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ വ്യക്തികൾ, തോട്ടം തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങി ആയിരക്കണക്കിനാളുകൾ സ്മൃതി മണ്ഡപത്തിലെത്തി അന്ത്യാഭിവാദം അർപ്പിച്ചു.
Related Posts

പൊതു ജലാശയത്തിലെ മത്സ്യവിത്ത് നിക്ഷേപം പരിപാടി സംഘടിപ്പിച്ചു.
കോട്ടയം: ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തുന്ന 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം പൊതു ജലാശയത്തിലെ മത്സ്യവിത്ത് നിക്ഷേപം പരിപാടി സംഘടിപ്പിച്ചു. വെള്ളാവൂർ…

നഗരസഭയുടെ കിറ്റ് വിതരണത്തിൽ പങ്കെടുത്ത് സേവ് മണ്ണാർക്കാട്
മണ്ണാർക്കാട്: നിപ്പ ജാഗ്രതയുടെ ഭാഗമായി കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ച മണ്ണാർക്കാട് നഗരസഭയിലെ വിവിധ വാർഡുകളിലുള്ളവർക്ക് നഗരസഭ നൽകുന്ന ഭക്ഷ്യ കിറ്റിലേക്ക് സേവ് മണ്ണാർക്കാട് രണ്ട് ചാക്ക് അരിയും…

സാണ്ടർ കെ തോമസ് അനുസ്മരണ സമ്മേളനവും, പുരസ്കാര വിതരണവും സംഘടിപ്പിച്ചു
മാള :പ്രമുഖ സോഷ്യലിസ്റ്റ് നേതാവും, പരിസ്ഥിതി-പൊതുപ്രവർത്തകനുമായിരുന്ന സാണ്ടർ കെ തോമസ് അനുസ്മരണ സമ്മേളനവും, പുരസ്കാര വിതരണവും സംഘടിപ്പിച്ചു. പൊയ്യ സി എഫ് ഐ ലോകോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആർ ജെ…