ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചു. ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1. പിഎസ്എൽവി സി 57 ൽ ആയിരുന്നു വിക്ഷേപണം നടത്തിയത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം നടന്നത്. ദൗത്യ കാലാവധി 5 വർഷവും 2 മാസവുമാണ്. പേടകത്തിൽ 7 ശാസ്ത്രീയ ഉപകരണങ്ങൾ ഉണ്ട്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് ഇസ്രോ പേടകത്തെ അയക്കുന്നത്.