. അബുദാബി. രണ്ടുവർഷം മുമ്പ് അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം കല്പകഞ്ചേരി സ്വദേശി മുസ്തഫ ഓടായിപുറത്ത് മൊയ്തീന്റെ കുടുംബത്തിന് ഏകദേശം 95.4 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. അൽബതീൻ അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ വച്ച് 2023 ജജൂലൈ 6നായിരുന്നു അപകടം.ബസ്സിൽ നിന്ന് ഇറങ്ങിയശേഷം റോഡിനു കുറുകെ കടക്കുകയായിരുന്ന മുസ്തഫയേ കാർ ഇടിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് ക്യാമറ ദൃശ്യങ്ങളിൽ നിന്ന് അന്വേഷണത്തിൽ വ്യക്തമായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുസ്തഫ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതേതുടർന്ന്, അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവർക്ക് അബുദാബി ക്രിമിനൽ കോടതി ഇരുപതിനായിരം ദിർഹം പിഴയും മുസ്തഫയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദയാധനവും നൽകാൻ വിധിച്ചു. എന്നാൽ ലഭിച്ച തുക അപര്യാപ്തമാണെന്ന് കാണിച്ച് യാബ് ലീഗൽസ്ഥാപനം വഴി ദയാധനത്തിന് പുറമേ നഷ്ടപരിവാരം ലഭിക്കുന്നതിനായി ഇൻഷുറൻസ് അതോറിറ്റിയിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ദയാധനത്തിന് പുറമേ 2 ലക്ഷം ദിർഹം കൂടി ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം ആയി നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു മാതാവും ഭാര്യയും മകനും മകളും അടങ്ങുന്നതാണ് മുസ്തഫയുടെ കുടുംബം..
അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് 95 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം ആയി കിട്ടി
