സഞ്ജു സാംസൺ ഇടം പിടിച്ചു. ഏഷ്യാകപ്പ് ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ആകും. സൂര്യകുമാർ യാദവാണ് ടീം ക്യാപ്റ്റൻ. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റൻ ആകും. ഏഷ്യാകപ്പിനൂഉള്ള ഇന്ത്യൻ ടീം. സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ )ശുഭമൻ ഗിൽ (വൈസ് ക്യാപ്റ്റൻ) അഭിഷേക് ശർമ ,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ )തിലക് വർമ്മ,ഹാർദിക് പാണ്ഡ്യ ,റിങ്കു സിംഗ്, ശിവം ദുബൈ , ഹർഷിത് റാണ, അക്ഷർ പട്ടെൽ, ജിതേഷ് ശർമ ,ജസ്പ്രീത് ബുംമ്ര, അർഷദ്വീപ് സിംഗ് , വരുൺ ചക്രവർത്തി, കുൽദീവ് യാദവ് .20 20 ഫോർമാറ്റിൽ ഉള്ള ടൂർണമെന്റിന്റെ ആതിഥേയർ ഇന്ത്യയാണെങ്കിലും മത്സരങ്ങൾ യുഎഇയിലാണ് നടക്കുന്നത് .സെപ്റ്റംബർ 9ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ 28ന് നടക്കും. സെപ്റ്റംബർ 14ന് ദുബായിൽ വച്ചാണ് ഇന്ത്യ ,പാകിസ്ഥാൻ പോരാട്ടം. ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ ടീമുകളാണ് എ ഗ്രൂപ്പിൽ ഉള്ളത് .ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ,ഹോങ്കോങ് ടീമുകളാണ് ഗ്രൂപ്പിൽ.
Related Posts

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 73680 രൂപയായി.അതേസമയം ഒരു ഗ്രാം…

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശി വിജയൻ (57) ആണ് സംഭവത്തിൽ മരണപ്പെട്ടത്.ആറ്റിങ്ങൽ മൂന്നു മുക്കിനു സമീപത്ത് വെച്ചായിരുന്നു സംഭവം ഉണ്ടായത്.…

അട്ടപ്പാടി 40കാരനെ കാട്ടാന ചവിട്ടിക്കൊന്നു
അട്ടപ്പാടി: പശുവിനെ മേയ്ക്കാൻ പോയ 40കാരനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി പുതൂർ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് മരിച്ചത്.തിങ്കളാഴ്ച പശുവിനെ മേയ്ക്കാൻ പോയ വെള്ളിങ്കിരിയെ വൈകീട്ടും കാണാത്തതിനെ…