വൈക്കം: നഗരസഭയുടെ നേതൃത്വത്തില്‍ 79-ാമത് സ്വാതന്ത്യദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.സത്യാഗ്രഹ സ്മാകര മന്ദിരത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷം നഗരസഭ കവാടത്തിന് മുന്നില്‍ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് ദേശിയ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ്, കൗണ്‍സിലര്‍മാരായ എന്‍. അയ്യപ്പന്‍, ബിന്ദു ഷാജി, ലേഖ ശ്രീകുമാര്‍, രേണുക രതീഷ്, കെ.പി. സതീശന്‍, എം.കെ. മഹേഷ്, ബി. ചന്ദ്രശേഖരന്‍, അശോകന്‍ വെളളവേലില്‍, ബി. രാജശേഖരന്‍, രാജശ്രീ വേണുഗോപാല്‍, ലേഖ അശോകന്‍, എബ്രഹാം പഴയകടവന്‍, സി.എം. സുനിമോള്‍, കെ.ബി. ഗിരിജകുമാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം- സ്വാതന്ത്യദിനാഘോഷത്തില്‍ വൈക്കം നഗരസഭ കവാടത്തില്‍ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് ദേശിയ പതാക ഉയര്‍ത്തുന്നു.
നഗരസഭ സ്വാതന്ത്യദിനം ആഘോഷിച്ചു; ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പ്പാര്‍ച്ചനയും നടത്തി
