പത്തനംതിട്ട: അടൂർ നഗരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കണ്ണംകോട് ചെറുതിട്ടയിൽ ഷെഫീഖ് (44) നെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. അടൂർ നഗരസഭ ഹോമിയോ ആശുപത്രിയിൽ താൽക്കാലിക അറ്റണ്ടർ ആണ്.
കണ്ണംകോടുള്ള ഹോമിയോ ആശുപത്ബ്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അടൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.