തൃശൂർ : 79 മത് സ്വാതന്ത്ര്യ ദിനാഘോഷം കേരള ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല ആസ്ഥാനത്തു നടന്നു. രജിസ്ട്രാർ പ്രൊഫ ഗോപകുമാർ എസ്. പതാക ഉയർത്തി ജീവനക്കാരെ അഭിസംബോധന ചെയ്തു. പ്രസ്തുത പരിപാടിയിൽ ആരോഗ്യ സർവ്വ കലാശാല പരീക്ഷ കൺട്രോളർ പ്രൊഫ. ഡോ. അനിൽകുമാർ എസ്, ഫിനാൻസ് ഓഫീസർ ശ്രീ. സുധീർ എം എസ്, റീസർച്ച് ഡീൻ പ്രൊഫ. ഡോ ഷാജി കെ എസ്, അക്കാഡമിക് ഡീൻ ഡോ ബിനോജ്, വിദ്യാർത്ഥി കാര്യ ഡീൻ ഡോ ആശിഷ് ആർ സർവകശാല ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
