കടുത്തുരുത്തി: കല്ലറ – കല്ലറഗ്രാമപഞ്ചായത്ത് 11 ആം വാർഡിൽ ഉദയംതറയിൽ സ്ഥിതി ചെയ്യുന്ന 38 ആം നമ്പർ അങ്കണവാടിയിൽ ഓണാഘോഷവും,ഓണസദ്യയും,വായോജനങ്ങളെയും മികച്ച കർഷകരെയും ആദരിക്കലും നടത്തി.കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ് പെരുംതുരുത്തിൽ നിന്ന് മികച്ച കർഷകരായി കർഷക ദിനത്തിൽ പഞ്ചായത്ത് തിരഞ്ഞെടുത്ത ഷാജി ഉദയംതറ, ലൂക്ക മുണ്ടമറ്റത്തിൽ, അംഗനവാടി പരിധിയിൽ ഉൾപ്പെടുന്ന മുതിർന്ന വയോജനങ്ങളെയും ആദരിച്ചു, അംഗനവാടി വർക്കർ സരിത, ഹെൽപ്പർ സുമ, അംഗൻവടി കമ്മിറ്റി അംഗങ്ങൾ, മാതാപിതാക്കൾ ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി…